കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. രാവിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികളുടെ വാനിന് പിന്നിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.
ഇതോടെ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് ഫ്‌ളൈ ഓവറിന് താഴത്തെ മതിലില്‍ വന്നിടിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂർണമായും തകർന്നു.
TAGS : KUWAIT | ACCIDENT | DEATH
SUMMARY : Car accident in Kuwait; 7 Indian workers died, 3 people injured
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…