കുവൈത്ത് തീപിടുത്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. ചാവക്കാട് നഗരസഭ കൗണ്‍സില്‍ ഈ മാസം 20 ന് കൂടിയാകും തീരുമാനമെടുക്കുക. നേരത്തെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നു.
ബിനോയിയുടെ മകന് ജോലി ഉറപ്പാക്കുമെന്ന് വീട്ടിലെത്തിയ മന്ത്രി ആര്‍. ബിന്ദുവും അറിയിച്ചു. നഗരസഭയുടെ ലൈഫ് പട്ടികയില്‍ ബിനോയിയുടെ കുടുംബമുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അടിയന്തര കൗണ്‍സില്‍ കൂടി വീടനുവദിക്കാനാണ് നഗരസഭയുടെ നീക്കം. ബിനോയിയുടെ മൂത്തമകന്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. പ്രവാസി മലയാളി വ്യവസായികള്‍ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
TAGS: KUWAIT FIRE DEATH| LIFE| KERALA|
SUMMARY: Kuwait fire: The family of dead Benoy Thomas will be given a house under LIFE project
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്‍റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.…