കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് സബ് ഇൻസ്‌പെക്ടർ (എസ്ഐ) ഉൾപ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ബെംഗളൂരു സൗത്തിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത റോഡ് ഷോയിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ടാണ് സസ്പെൻഷൻ.

സൗത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ സൗമ്യ റെഡ്ഡിക്ക് വേണ്ടി പ്രചാരണം നടത്തവെ സിദ്ധരാമയ്യയെ അരയില്‍ തോക്കുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹാരമണിച്ചിരുന്നു. അരയില്‍ തോക്ക് തൂക്കിയിട്ട് തുറന്ന വാഹനത്തില്‍ കയറി ഇയാൾ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കോൺഗ്രസിന്‍റെ ലോക്‌സഭാ സ്ഥാനാർത്ഥികളെയും മാല ചാർത്തുകയായിരുന്നു. സിദ്ധാപൂർ സ്വദേശി റിയാസ് അഹമ്മദ് എന്നയാളാണ് തോക്കുമായി എത്തിയത്. സിദ്ധാപൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇദ്ദേഹം.

എന്നാൽ സംഭവം സുരക്ഷ വീഴ്ചയാണെന്നും പോലീസുകാർ ജോലിയിൽ അനാസ്ഥ കാട്ടിയതാണ് ഇതിനു കാരണമെന്നും സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു.

The post കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തി; നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ appeared first on News Bengaluru.

Savre Digital

Recent Posts

സാഹിത്യ സംവാദം

ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ്  ഉദ്ഘാടനം…

30 minutes ago

മഴ ശക്തം; ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത്‌ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…

35 minutes ago

കർണാടക ആര്‍ടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു: രണ്ട് മരണം, 12 പേർക്ക് പരുക്ക്

ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…

2 hours ago

വോട്ട് കൊള്ള ആരോപണം ഭരണഘടനക്ക് അപമാനം; ആരോപണങ്ങളെ ഭയക്കുന്നില്ല, രാഹുലിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുപോലെയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.…

2 hours ago

‘ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന പ്രചാരണം വ്യാജം’; എം വി ശ്രേയാംസ് കുമാർ

കോഴിക്കോട്: ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ.…

2 hours ago

കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…

4 hours ago