പത്തനംതിട്ട: കൃഷിയിടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് രണ്ട് കർഷകർ മരിച്ചു. പത്തനംതിട്ട പന്തളം കൂരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവർ ഇരുവരും ചേർന്ന് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുൾപ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തിൽ പന്നി കയറാതിരിക്കാൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.ഈ വൈദ്യുതി ലൈനിൽ നിന്ന് ചന്ദ്രശേഖരന് ആദ്യം ഷോക്കേറ്റു. അത് കണ്ട് നിന്ന ഗോപാലപിള്ള രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിനും ഷോക്കേൽക്കുകയായിരുന്നു. ഒരാൾ സംഭവ സ്ഥലത്തും അടുത്തയാൾ ആശുപത്രിയിലെക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് പല പ്രതിവിധികൾ നോക്കി, ഒടുവിൽ വൈദ്യുതി വേലി സ്ഥാപിക്കുകയായിരുന്നുവെന്നാണ് വിവരം.
<BR>
TAGS : PATHANAMTHITTA | ELECTROCUTED | DEATH
SUMMARY : 2 killed in shock from electric fence installed in farm
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…
ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന് വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…
ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍…