Categories: KERALATOP NEWS

കെഎസ്‌ആര്‍ടിസിയ്‌ക്ക്‌ 30 കോടി രൂപ കൂടി അനുവദിച്ചു; ശമ്പളം ഒറ്റത്തവണയായിത്തന്നെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കെഎസ്‌ആർടിസിയ്ക്ക് 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നല്‍കുന്നുണ്ട്. ഈ സാമ്പത്തിക വർഷം ബജറ്റില്‍ കെഎസ്‌ആർടിസിക്ക്‌ 900 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ഇതില്‍ 688.43 കോടി രൂപ ഇതിനകം ലഭ്യമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5970 കോടി രൂപയാണ്‌ കോർപറേഷന് നല്‍കിയത്‌.

കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് ഓണത്തിനുമുമ്പ് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ ഉറപ്പുനല്‍കിയിരുന്നു. കേരള ബാങ്കില്‍ നിന്ന് 100 കോടി രൂപ വായ്പയെടുത്ത് എല്ലാ മാസവും ആദ്യം ഒറ്റഗഡുവായി ശമ്പളം നല്‍കാനാണ് ഇപ്പോഴുള്ള തീരുമാനം. സർക്കാർ നല്‍കുന്ന അമ്പതുകോടിയും ദിവസേനയുള്ള കളക്ഷനില്‍ നിന്നുള്ള വരുമാനവും കൊണ്ട് ലോണ്‍ അടച്ചുതീർക്കും.

അതേസമയം പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക്‌ ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ്‌ വിതരണം ചെയ്യും. 1833 തൊഴിലാളികള്‍ക്ക്‌ 1050 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ്‌ ലഭിക്കുന്നതെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ്‌ സപ്ലൈകോ മുഖാന്തരം ലഭ്യമാക്കും.

TAGS: KSRTC | SALARY
SUMMARY: Another Rs 30 crore sanctioned for KSRTC; Salary is lump sum

Savre Digital

Recent Posts

ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി, വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, പ്രതി അറസ്റ്റില്‍

കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…

25 minutes ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…

38 minutes ago

എഡിസിഎൽ അഴിമതി; ആറ് സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ഡോ. ബി.ആർ. അംബേദ്കർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എ.ഡി.സി.എൽ) ഭൂമി വാങ്ങൽ ക്രമക്കേടുമായി ബന്ധപ്പെട്ട്  കർണാടകയിലുടനീളം ആറ് സ്ഥലങ്ങളിൽ…

1 hour ago

നിർബന്ധിത അവധി പിൻവലിച്ചു; ഡോ. കെ. രാമചന്ദ്ര റാവു ഐപിഎസിന് പുനർനിയമനം

ബെംഗളൂരു: ഐപിഎസ് ഓഫീസർ ഡോ. കെ. രാമചന്ദ്ര റാവുവിനെ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റിന്റെ ഡയറക്ടർ ജനറൽ ഓഫ്…

1 hour ago

തേയില വെട്ടുന്നതിനിടെ യന്ത്രത്തിന്റെ ബ്ലെയ്ഡ് ദേഹത്ത് തുളച്ചു കയറി, തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

തൊടുപുഴ: തേയില വെട്ടുന്ന പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ഡ് മുറിഞ്ഞ് ദേഹത്ത് പതിച്ച് പരുക്കേറ്റ തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല…

2 hours ago

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മരിച്ചു

ബോഗോട്ട: തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു. ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു…

2 hours ago