Categories: KERALATOP NEWS

കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: തിരുവല്ല മുത്തൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ 16 യാത്രക്കാരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല.

മുത്തൂര്‍ എസ്.എന്‍.ഡി.പി ശ്രീ സരസ്വതി ക്ഷേത്രത്തിന് സമീപം ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. ചങ്ങനാശ്ശേരി ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ് കുറുകെ വെട്ടിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടതിന് തുടര്‍ന്ന് പിന്നാലെ എത്തിയ കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് പിന്നില്‍ ഇടിക്കുകയായിരുന്നു. തൊട്ടു പിന്നാലെ എത്തിയ സൂപ്പര്‍ഫാസ്റ്റ് ബസ് കൊല്ലത്തേക്ക് പോയിരുന്ന ബസ്സിന് പിന്നിലും ഇടിച്ചു. അപകടത്തില്‍പ്പെട്ടവരെ രണ്ട് ആംബുലന്‍സുകളിലായി തിരുവല്ല ടി.എം.എം ആശുപത്രിയിലേക്ക് മാറ്റി.
<BR>
TAGS : ACCIDENT | PATHANAMTHITTA
SUMMARY : 16 injured in KSRTC bus collision

Savre Digital

Recent Posts

വോട്ടര്‍ പട്ടിക ക്രമക്കേട്; ആരോപണങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും, പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും

തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു.…

5 minutes ago

തുമകൂരുവില്‍ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപ്പെടുത്തിയത് ഭാര്യാമാതാവിനെ, ദന്തഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: തുമകൂരു ജില്ലയിലെ കൊറഡഗരെയിൽ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്ടിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആളെ…

16 minutes ago

നീറ്റ് പി.ജി ഫലം സെപ്തംബർ 3ന്

ന്യൂഡൽഹി: ദേശീയ മെഡിക്കൽ സയൻസ് പരീക്ഷ ബോർഡ് (എൻ.ബി.ഇ.എം.എസ്) നീറ്റ് പി.ജി ഫലം സെപ്തംബർ മൂന്നിന് പ്രസിദ്ധീകരിക്കും. ആഗസ്‌റ്റ് മൂന്നിന്…

49 minutes ago

കാട്ടാനയുടെ മുന്നിൽ സെൽഫിക്ക്‌ ശ്രമിച്ച സംഭവം; പരുക്കേറ്റയാള്‍ക്ക്  25,000 രൂപ പിഴ ചുമത്തി

ബെംഗളൂരു:  ബന്ദിപ്പുർ വനമേഖലയിലെ റോഡിൽ കാട്ടാനയ്ക്കുമുൻപിൽ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ആന ഓടിച്ചിട്ട് ചവിട്ടി പരുക്കേറ്റ ആള്‍ക്കെതിരെ പിഴചുമത്തി കർണാടക വനംവകുപ്പ്.…

57 minutes ago

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…

9 hours ago

തൃശ്ശൂരിൽ പോർവിളിയും സംഘർഷവും; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…

9 hours ago