ആലപ്പുഴ അമ്പലപ്പുഴയില്‍ കെഎസ്‌ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം. ആക്സില്‍ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാർഥികള്‍ക്ക് പരുക്കേറ്റു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ നെടുമ്പ്രം ചന്തയ്ക്ക് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു സംഭവം.
നിയന്ത്രണം വിട്ട ബസ് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥികള്‍ക്കുമേല്‍ പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ നെടുമ്പ്രം വിജയ വിലാസം വീട്ടില്‍ കാർത്തിക്ക് (14), നെടുമ്പ്രം കുറ്റൂർ വീട്ടില്‍ ദേവജിത്ത് സന്തോഷ് (15 ), നെടുമ്പ്രം മാന്തു വാതില്‍ വീട്ടില്‍ ആശിഷ് (14) എന്നിവർക്കാണ് പരുക്കേറ്റത്. മൂവരെയും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
TAGS : KSRTC
SUMMARY : KSRTC bus loses control and speeds away; three students on bicycles injured
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…
തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ…
മുംബൈ: മുംബൈ കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിക്രോളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…