Categories: KARNATAKATOP NEWS

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി തുമകുരു തിപ്തൂർ താലൂക്കിലെ അൽബുരുവിന് സമീപമാണ് അപകടമുണ്ടായത്. ബിദരെക്കെരെ സ്വദേശികളായ യോഗേഷ് (23), ദയാനന്ദ് (25) എന്നിവരാണ് മരിച്ചത്.

ഇരുവരും ഓട്ടോമൊബൈൽ ഗാരേജിലെ ജീവനക്കാരായിരുന്നു. ബിദരെക്കെരെയിൽ നിന്ന് തുരുവേക്കരെയിലേക്ക് ഇരുവരും ബൈക്കിൽ പോകുമ്പോഴാണ് അപകടം നടന്നത്. എതിർദിശയിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവത്തിൽ തിപ്തൂർ പോലീസ് കേസെടുത്തു.

TAGS: ACCIDENT
SUMMARY: Two dead after motorcycle collides with KSRTC

Savre Digital

Recent Posts

സ്വര്‍ണവില വീണ്ടും ഉയരുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. രാജ്യാന്തരവില ഔണ്‍സിന് 35 ഡോളര്‍ ഉയര്‍ന്ന് 3,986 ഡോളറില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍…

25 minutes ago

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക; തിരുവല്ലയില്‍ സഹപാഠിയെ തീ കൊളുത്തി കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തില്‍ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച്‌ തീ വച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം…

1 hour ago

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…

2 hours ago

ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…

3 hours ago

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…

4 hours ago

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…

5 hours ago