Categories: KERALATOP NEWS

കെഎസ്‌ഇബി അറിയിപ്പ്; നാളെ ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ല

കൊച്ചി: കെഎസ്‌ഇബിയുടെ ഡാറ്റാസെന്റർ നവീകരണത്തിന്റെ ഭാഗമായി നാളെ (25-8-2024 – ഞായറാഴ്ച) രാവിലെ ഏഴ് മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ക്കും തടസ്സം നേരിട്ടേക്കാം. കെഎസ്‌ഇബിയാണ് ഇക്കാര്യം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷൻ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാവുന്നതാണെന്നും കെഎസ്‌ഇബിയുടെ മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും മേല്‍പ്പറഞ്ഞ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ടെന്നും കെഎസ്‌ഇബി അറിയിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

അറിയിപ്പ്

കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗീകമായി മുടങ്ങിയേക്കും. കെ.എസ്.ഇ.ബി.യുടെ ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായി നാളെ രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍‍ക്കും തടസ്സം നേരിട്ടേക്കാം.

വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍‍ക്ക് ബന്ധപ്പെടാവുന്നതാണ്. കെ.എസ്.ഇ.ബി.യുടെ മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും മേല്‍‍പ്പറഞ്ഞ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ട്. പൊതുജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നു. ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

TAGS : KSEB | ELECTRICITY BILL
SUMMARY : KSEB Notification; Online bill payment will not be available tomorrow

Savre Digital

Recent Posts

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

20 minutes ago

മംഗളൂരുവിൽ വന്‍ മയക്കുമരുന്ന് വേട്ട: മലയാളിയടക്കം ആറുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…

1 hour ago

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

1 hour ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

2 hours ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

2 hours ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

3 hours ago