ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം ഗ്രാൻഡ് ഫിനാലെ നാളെ രാവിലെ 10 മുതൽ വയലിക്കാവൽ ഗായത്രി ദേവി പാർക് എക്സ്ടെൻഷനിൽ ഉള്ള തെലുഗു വിജ്ഞാന സമിതി ഹാളിൽ നടക്കും. ഗ്രാൻഡ് ഫിനാലെയുടെ ഉദ്‌ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിക്കും. സിനിമ താരം അഞ്ജു അരവിന്ദ് മുഖ്യാതിഥി ആയിരിക്കും. ജനറൽ സെക്രട്ടറി ആർ മനോഹര കുറുപ്പ്, ഖജാൻജി മുരളീധർ നായർ, എംഎംഇടി പ്രസിഡണ്ട് ആർ മോഹൻദാസ്, സെക്രട്ടറി എൻ കേശവപിള്ള, ഖജാൻജി ബി സതീഷ്‌കുമാർ, മഹിളാ വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ കലോത്സവം കൺവീനർമാരായ ഡോ. മോഹനചന്ദ്രൻ, സി വേണുഗോപാലൻ എന്നിവർ പങ്കെടുക്കും.
ജൂൺ മാസത്തിലെ നാലു ഞായറാഴ്ച്ചകളിലായി 17 വേദികളിൽ 1475 മത്സരാർത്ഥികൾ പങ്കെടുത്ത സംസ്ഥാന കലോത്സവത്തിൽ വിജയികളായവർക്ക് ഉള്ള സമ്മാനദാനത്തോടൊപ്പം ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കരയോഗത്തിനുള്ള എവർ റോളിംഗ് ട്രോഫി, കലാ തിലകം, കലാ പ്രതിഭ പുരസ്കാരങ്ങളും വിതരണം ചെയ്യുന്നതാണ്. സമ്മാനാർഹമായ പരിപാടികളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളുടെ അവതരണവും വേദിയിൽ ഉണ്ടായിരിക്കുമെന്ന് കൺവീനർ ഡോ. മോഹനചന്ദ്രൻ അറിയിച്ചു.
<BR>
TAGS : KNSS
SUMMARY: KNSS Arts Festival grand finale tomorrow
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…
തൃശൂർ: തൃശൂർ വോട്ടുകൊള്ളയില്‍ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍…