കെഎൻഎസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമം ഞായറാഴ്ച

ബെംഗളുരു: കെഎന്‍എസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും ഞായറാഴ്ച രാവിലെ 9ന് ഹൊസൂര്‍ റോഡ് ഓള്‍ഡ് ചന്ദാപുരയിലുള്ള സണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കളരിപയറ്റ്, ഓണസദ്യ, അമ്മ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിക്കുന്ന സംഗീത പരിപാടികള്‍, മെറിറ്റ് അവാര്‍ഡ് വിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കും.

സാംസ്‌കാരിക സമ്മേളനത്തില്‍ കരയോഗം പ്രസിഡന്റ് എം വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. ആനെക്കല്‍ എം എല്‍ എ ബി ശിവണ്ണയും ശ്രീ ശക്തി സന്താനന്ദ മഹര്‍ഷി സ്വാമികളും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, ജനറല്‍ സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ഖജാന്‍ജി മുരളീധര്‍ നായര്‍, മഹിളാ വിഭാഗം കോര്‍ കമ്മിറ്റി കണ്‍വീനര്‍ രാജലക്ഷ്മി നായര്‍, വൈസ് ചെയര്‍മാന്‍ വി ആര്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. അംഗങ്ങള്‍ക്കുള്ള കായിക മത്സരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കുമെന്ന് സെക്രട്ടറി രാജേഷ് കുമാര്‍ അറിയിച്ചു. ഫോണ്‍ : 9845747563.
<BR>
TAGS : ONAM-2024 | KNSS

Savre Digital

Recent Posts

കത്ത് വിവാദം: ആരോപണമുന്നയിച്ച ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…

5 minutes ago

കനത്ത മഴ തുടരുന്നു; കർണാടകയിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…

1 hour ago

യുവ ഡോക്ടറുടെ പീഡന പരാതി; റാപ്പര്‍ വേടന്റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി

കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…

2 hours ago

കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന്…

2 hours ago

ആശുപത്രിയില്‍ വച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന…

3 hours ago

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍; കിറ്റില്‍ 14 ഇന സാധനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…

3 hours ago