Categories: ASSOCIATION NEWS

കെഎൻഎസ്എസ് മഹാദേവപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും 17-ന്

ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം വാർഷിക കുടുംബ സംഗമവും ഓണാഘോഷവും നവംബർ 17-ന് മാറത്തഹള്ളി എ.ഇ.സി.എസ്. ലേ ഔട്ടിലെ സി.എം. ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 ന് ആഘോഷപരിപാടികള്‍ ആരംഭിക്കും.

അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, പൂക്കളമത്സരം, തിരുവാതിരക്കളി മത്സരം, വനിതകൾ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, തെയ്യം, നാടൻപാട്ടുകൾ, ഓണസദ്യ, പിന്നണി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സംഗീത മെഗാഷോ എന്നിവ ഉണ്ടായിരിക്കും.

വൈകിട്ട് നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ മന്ത്രി അരവിന്ദ് ലിംബാവലി മുഖ്യാതിഥിയാകും. കരയോഗം പ്രസിഡന്റ് കെ. മോഹനന്‍ അധ്യക്ഷനാകും. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ഖജാൻജി മുരളീധർ നായർ എന്നിവർ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി വി.കെ. രവീന്ദ്രൻ അറിയിച്ചു. ഫോൺ: 8095544890.

<bR>
TAGS : KNSS
Savre Digital

Recent Posts

നടൻ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: നടി  ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയില്‍ ദർശനത്തിനെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത്…

12 minutes ago

അതിജീവിതയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം

കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…

47 minutes ago

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; സുധീഷ് കുമാറിന്റെ ജാമ്യഹര്‍ജി തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…

3 hours ago

മദ്യപിച്ച്‌ വാഹനമോടിച്ചു; നടൻ ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച്‌ വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…

4 hours ago

കണ്ണൂര്‍ മാങ്കൂട്ടം ചുരത്തില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തിനശിച്ചു

കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…

4 hours ago