ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം ഓണാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. എഇസിഎസ് ലേഔട്ട് സിഎംആർഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു. പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, അംഗങ്ങളുടെ വിവിധ കലാ പരിപാടികൾ, ഓണസദ്യ എന്നിവയ്ക്ക് പുറമെ പുന്നാട് പൊലിക സംഘത്തിന്റെ നാടൻ പാട്ട്, അഗം ബാൻഡ് ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീത നിശ എന്നിവ ഉണ്ടായിരുന്നു.
പ്രസിഡന്റ് മോഹനന്റെ അധ്യക്ഷതയിൽ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ മുൻ മന്ത്രി അരവിന്ദ് ലിംബാവലി മുഖ്യ അതിഥി ആയിരുന്നു. ജനറല്‍ സെക്രട്ടറി ആർ മനോഹരക്കുറുപ്പ്, കരയോഗം സെക്രട്ടറി വി കെ രവീന്ദ്രൻ, പ്രോഗ്രാം കൺവീനർ പ്രദീപ് നായർ, മഹിളാ വിഭാഗം സെക്രട്ടറി സുനിത എന്നിവർ പങ്കെടുത്തു.
<BR>
TAGS : KNSS
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…