മൈസൂരു : കർണാടക നായർ സർവീസ് സൊസൈറ്റി മൈസൂരു കരയോഗം വാർഷിക കുടുംബസംഗമം ജനുവരി 12-ന് നടക്കും. മൈസൂരു ജോഡി ഡബിൾ റോഡിലെ ചിക്കമ്മനികേതന കൺവെൻഷൻ സെന്ററിൽ രാവിലെ ഒൻപതിന് ആരംഭിക്കുന്ന കുടുംബസംഗമത്തിൽ കലാ പരിപാടികൾ, പൂക്കളമത്സരം, സദ്യ എന്നിവ ഉണ്ടായിരിക്കും.
കരയോഗം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ എം.എൽ.എ. എം.കെ. സോമശേഖർ മുഖ്യാതിഥി ആയിരിക്കും. ചെയർമാൻ ആർ. മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ഖജാൻജി എൻ. വിജയകുമാർ എന്നിവർ പങ്കെടുക്കും. പൂക്കളമത്സരം ജനുവരി 11-ന് ഇതേസ്ഥലത്തു സംഘടിപ്പിക്കുമെന്ന് സെക്രട്ടറി കെ. മുരളീധര മേനോൻ അറിയിച്ചു. ഫോൺ: 9448166261.
<br>
TAGS : KNSS
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…