ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം വൈറ്റ്ഫീൽഡിലെ എംഎൽആർ കൺവെൻഷൻ സെൻ്ററിൽ നടത്തി. പ്രസിഡൻ്റ് പത്മകുമാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായിരുന്നു. ചെയർമാൻ രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ, എജിടി കൺവീനർ ലത അനിൽ, കരയോഗം സെക്രട്ടറി പുരുഷോത്തമൻ, മഹിളാ വിഭാഗം സെക്രട്ടറി ദിവ്യ, എന്നിവർ പങ്കെടുത്തു. ചലച്ചിത്രതാരം കവിത നായർ, പിന്നണിഗായിക കൃഷ്ണദിയ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു.
തുടര്‍ന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. യക്ഷഗാനം, മെഗാ തിരുവാതിര, ഓട്ടൻതുള്ളൽ, കളരിപ്പയറ്റ്, കുട്ടികളുടെ ഗാനമേള, വൈവിധ്യമാർന്ന നൃത്തങ്ങൾ, നൃത്തനാടകം ‘ഗ്രാമം’ എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ. എജിടി ജോയിൻ്റ് കൺവീനർ ചന്ദ്രകുമാർ നന്ദി പറഞ്ഞു. അത്താഴവിരുന്നോടെ പരിപാടികൾ സമാപിച്ചു.
<br>
TAGS : KNSS
SUMMARY : KNSS Whitefield Karayogam Kudumbasamagam
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…