ബെംഗളൂരു : കെഎന്‍എസ്എസ് സംഘടിപ്പിക്കുന്ന സംസ്ഥാന കലോത്സവത്തിന് ഇന്ന് തുടക്കം. എംഎസ് നഗര്‍ പട്ടേല്‍ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ വിവിധ വേദികളിലായി കലോത്സവം അരങ്ങേറും.
രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുധാകരന്‍ രാമന്തളി ഉദ്ഘാടനം നിര്‍വഹിക്കും. ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ട്രഷറര്‍ മുരളീധര്‍ നായര്‍, എം എം ഇ ടി പ്രസിഡന്റ് ആര്‍ മോഹന്‍ദാസ്, സെക്രട്ടറി എന്‍ കേശവ പിള്ള, ട്രഷറര്‍ ബി സതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ജൂണിലെ നാലു ഞായറാഴ്ചകളിലായി നടക്കുന്ന കലോത്സവത്തില്‍ 42 കരയോഗങ്ങളില്‍ നിന്നുള്ള വിവിധ വേദികളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള 1400 കലാ പ്രതിഭകള്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ ഗ്രേഡ് ലഭിക്കുന്ന കരയോഗത്തിനു എവര്‍ റോളിംഗ് ട്രോഫിയും ഏറ്റവും മികച്ച അംഗങ്ങള്‍ക്ക് കലാതിലകം, കലാപ്രതിഭ പുരസ്‌കാരങ്ങളും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9741003251, 9448771531.
<BR>
TAGS: KNSS, KALOTHSAVAM
KEYWORDS: KNSS State kalothsavam begins today
ബെംഗളൂരു: കൈരളീ കലാസമിതി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് പുതുവത്സര പിറവിയോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 30…
കോട്ടയം: പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി. സുരേന്ദ്രന്‍ (61) ആണ്…
സസാറാം (ബിഹാര്‍): വോട്ടർപട്ടികയില്‍ ക്രമക്കേടുകൾ കണ്ടെത്തിയതായി ആരോപിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോമീറ്റര്‍ 'വോട്ടർ അധികാര്‍' യാത്രയ്ക്ക്…
ബെംഗളൂരു: ബെംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് സംഘടിപ്പിച്ച സാഹിത്യ സംവാദവും, നോവൽ ചർച്ചയും ഡോ. നിഷ മേരി തോമസ് ഉദ്ഘാടനം…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്ന ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക്…
ബെംഗളൂരു: ബെല്ലാരിയില്‍ കർണാടക ആർടിസി ബസ് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ലോറിയിലേക്ക് ഇടിച്ച് കയറി രണ്ട് യുവാക്കൾക്ക് രണ്ടുപേർ മരിച്ചു. 12…