Categories: ASSOCIATION NEWS

കെഎൻഎസ്എസ് സർജാപുര കരയോഗം കുടുംബസംഗമം ഡിസംബർ 1 ന്

ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗം വാര്‍ഷിക കുടുംബസംഗമം സര്‍ഗോത്സവം- 2024 ഡിസംബര്‍ 1 ന് സര്‍ജാപുര റോഡിലെ, കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9 മണി മുതല്‍ നടക്കും. കരയോഗം പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ ആര്‍. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ടി.വി. നാരായണന്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, മറ്റു ഭാരവാഹികള്‍, ബോര്‍ഡ് ഡയറക്ടറുമാര്‍, കരയോഗം പ്രതിനിധികള്‍, മഹിളാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കരയോഗം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ശ്രീനാഥ്, അദിതി നായര്‍, അനന്യ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഗാനമേളയും, സദ്യയും ഉണ്ടായിരിക്കും. പരിപാടിയുടെ ഭാഗമായി, മണിപ്പാല്‍ ഹോസ്പിറ്റലുമായി യോജിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ക്കുള്ള ആരോഗ്യ സുരക്ഷാ പാക്കേജുകളുടെ ഉദ്ഘാടവും, വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടക്കുന്നതാണെന്ന് കരയോഗം സെക്രട്ടറി ജയശങ്കര്‍ അറിയിച്ചു.
ഫോണ്‍ -9902733955
<BR>
TAGS : KNSS

Savre Digital

Recent Posts

അഞ്ചു വ‍യസുകാരൻ തോട്ടില്‍ മുങ്ങി മരിച്ചു

ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടില്‍ വീണ് അഞ്ചു വ‍യസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സണ്‍ തോമസിന്‍റെയും ആഷയുടെയും മകൻ…

45 minutes ago

മുഹറം: അവധി തിങ്കളാഴ്ച ഇല്ല, മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ

തിരുവനന്തപുരം: കേരളത്തില്‍ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ…

2 hours ago

ആര്‍എസ്‌എസ് ബോംബേറിന്റെ ഇര ഡോ. അസ്‌ന വിവാഹിതയായി

കണ്ണൂർ: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ്…

3 hours ago

അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത്

കോട്ടയം: തന്റെ അമ്മയുടെ ജീവനെടുത്ത ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ്…

3 hours ago

സ്വാഗതസംഘ രൂപവത്കരണവും മാണിയൂർ ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു

ബെംഗളൂരു: സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളന പ്രചാരണത്തോടനുബന്ധിച്ച് ജില്ലാ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട്ര…

4 hours ago

കേരള ക്രിക്കറ്റ് ലീഗ്; സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80…

5 hours ago