Categories: ASSOCIATION NEWS

കെഎൻഎസ്എസ് ഹൊറമാവ് കരയോഗം കുടുംബസംഗമം

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ഹൊറമാവ് കരയോഗത്തിന്റെ വാർഷിക കുടുംബ സംഗമം ‘തരംഗം 2025’ രാമമൂർത്തി നഗറിലെ നാട്യപ്രിയ നൃത്യക്ഷേത്രയിൽ നടന്നു. മഹിളാവിഭാഗം അംഗനയുടെയും യുവജനവിഭാഗം യുവചേതനയുടെയും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ, മലയാളം മിഷൻ കുട്ടികളുടെ സ്കിറ്റ്, കോഴിക്കോട് ടൈംസ് ജോക്സിന്റെ മെഗാഷോ എന്നിവയും ഉണ്ടായിരുന്നു. സംസ്ഥാന കലോത്സവ, കായികമത്സര വിജയികൾക്ക് സമ്മാനങ്ങൾനൽകി. കഴിഞ്ഞ അധ്യയന വർഷം ഉന്നതവിജയംനേടിയ വിദ്യാർഥികൾക്കും മലയാളം മിഷൻ പരീക്ഷകളിൽ ഉന്നതവിജയംനേടിയ കുട്ടികൾക്കും അവാർഡുകൾ സമ്മാനിച്ചു.

കെ.എൻ.എസ്.എസ്. ചെയർമാൻ ആർ. മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ഖജാൻജി എൻ. വിജയ് കുമാർ, മഹിളാ കൺവീനർ ശോഭന രാംദാസ്, മുൻ ചെയർമാൻ രാമചന്ദ്രൻ പലേരി, രക്ഷാധികാരി എം.ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻമാരായ കെ.വി. ഗോപാലകൃഷ്ണൻ, ജി. മോഹൻകുമാർ, ജോ. ജനറൽ സെക്രട്ടറിമാരായ എസ്. ഹരീഷ് കുമാർ, സി.ജി. ഹരികുമാർ, ജോ. ഖജാൻജി എം.പി. പ്രദീപൻ എന്നിവരെ ആദരിച്ചു. പ്രോഗ്രാം കൺവീനർ ആനന്ദകൃഷ്ണൻ, കരയോഗം പ്രസിഡന്റ് മധു നായർ, സെക്രട്ടറി ശ്രീകുമാർ, ഖജാൻജി പ്രവീൺ, മുൻ വൈസ് ചെയർമാൻ ഡോ. മോഹനചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
<BR>
TAGS : KNSS

 

Savre Digital

Recent Posts

സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്; നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്‌ത്‌ 24ന്‌ ഞായറാഴ്‌ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള…

6 hours ago

ധർമസ്ഥല; സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു, ഗൂഢാലോചന കണ്ടെത്താന്‍ അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറണമെന്ന് ബിജെപി

ബെംഗളൂരു: ധർമ്മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി സിഎൻ ചിന്നയ്യയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മാസ്ക്…

7 hours ago

അപകീർത്തി കേസ്; മഹേഷ് ഷെട്ടി തിമറോഡിക്ക് ഉപാദികളോടെ ജാമ്യം

ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ അപകീർത്തി പരാമർശം നടത്തി അറസ്റ്റിലായ മഹേഷ് ഷെട്ടി തിമറോഡിക്ക് കോടതി ഉപാദികളോടെ…

7 hours ago

‘ഇഷ്ടമല്ലെങ്കിൽ നിങ്ങൾ വാങ്ങണ്ട, ഒരു നിർബന്ധവും ഇല്ല’; ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ…

8 hours ago

പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ

കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി…

8 hours ago

ബാലഗോകുലം പഠനശിബിരം നാളെ

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ…

9 hours ago