Categories: KARNATAKATOP NEWS

കെട്ടിട നിർമാണത്തൊഴിലാളികൾക്ക് വൈദ്യസഹായം; 100 ഹൈടെക് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ പുറത്തിറക്കുന്നു

ബെംഗളൂരു : കർണാടകത്തിയില്‍ കെട്ടിട നിർമാണത്തൊഴിലാളികൾക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ 100 ഹൈടെക് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ (എം.എം.യു) പുറത്തിറക്കാനൊരുങ്ങി സംസ്ഥാന തൊഴിൽവകുപ്പ്. ഇതിനുള്ള വാഹനങ്ങളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനായി സർക്കാർ ടെൻഡർ നടപടികള്‍ ആരംഭിച്ചു. 2022-23 ലെ ബജറ്റിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. 2022 ഡിസംബറിൽ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ പദ്ധതിക്ക് അനുമതി നൽകി.

ഓരോ ജില്ലയ്ക്കും മൂന്ന് ആംബുലൻസുകൾവീതമാണ് നല്‍കുക. വലിയ ജില്ലകൾക്ക് മൂന്നിൽ കൂടുതൽ ലഭിച്ചേക്കും. ഓരോ ആംബുലൻസിലും എം.ബി.ബി.എസ്. ഡോക്ടർമാരുൾപ്പെടെ പ്രത്യേകം പരിശീലനം ലഭിച്ച മെഡിക്കൽ സംഘമുണ്ടാകും. അടിയന്തരസാഹചര്യമുണ്ടായാൽ തൊഴിലാളികളെ ഈ ആംബുലൻസിൽ സമീപത്തെ ആശുപത്രിയിലെത്തിക്കും. നിർമാണത്തൊഴിലാളികളുടെ ആശ്രിതർക്കും ചികിത്സാ സൗകര്യം ലഭിക്കും.

ബോഡി ഇംപെഡൻസ് അനലൈസർ, ബ്ലഡ്പ്രഷർ മോണിറ്റർ, തെർമോമീറ്റർ, ഡിജിറ്റൽ സ്റ്റെതസ്‌കോപ്പ്, ഹീമോഗ്ലോബിൻ മീറ്റർ, യൂറിൻ അനലൈസർ, ഡോക്യുമെന്റ് സ്കാനർ, ആൻഡ്രോയിഡ് ടാബ്‌ലറ്റ് തുടങ്ങിയ 25 ഉപകരണങ്ങൾ ആംബുലൻസിൽ ഉണ്ടാകും. എച്ച്.ഐ.വി., ഡെങ്കി, ചിക്കുൻഗുനിയ ഉൾപ്പെടെ മുപ്പതോളം പരിശോധനകൾക്കും ആംബുലൻസിൽ സൗകര്യമുണ്ടാകും. നിർമാണസ്ഥലത്തുണ്ടാകുന്ന അപകടങ്ങളിൽപ്പെട്ട് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ ഒട്ടേറെ തൊഴിലാളികൾക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇതിന് പുതിയ സംവിധാനം പരിഹാരമാകുമെന്ന് തൊഴില്‍വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു..
<br>
TAGS : BENGALURU NEWS
SUMMARY : Medical assistance for construction workers; 100 hi-tech mobile medical units are launched

Savre Digital

Recent Posts

കോണ്‍ഗ്രസ്സ് ഒറ്റച്ചാട്ടത്തിന് ബി ജെ പിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടി: മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…

2 hours ago

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്; 50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും; വി ഡി സതീശൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…

2 hours ago

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…

4 hours ago

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഓടാൻ ബസില്ല, സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ സർക്കാർ

ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…

4 hours ago

മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…

5 hours ago

പ്രതിമാസ സെമിനാർ ഇന്ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…

5 hours ago