കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. കെനിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായ അപകടത്തിലാണ് സൈനിക മേധാവി ഫ്രാന്‍സിസ് ഒഗോല്ല ഉള്‍പ്പടെ പത്തുപേര്‍ മരിച്ചതെന്ന് പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു.
യുദ്ധവിമാന പൈലറ്റായ ഒഗോല, കഴിഞ്ഞ വര്‍ഷമാണ് സൈനിക മേധാവിയായി നിയമിതനായത്. 40 വര്‍ഷമായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഒഗോലയുടെയും കമാന്‍ഡര്‍മാരുടേയും മരണത്തില്‍ കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ അനുശോചനം രേഖപ്പെടുത്തി.
അപകടവിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രസിഡന്റ് റൂട്ടോ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടത്തില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. സൈനിക മേധാവിയുടെ മരണത്തില്‍ പ്രസിഡന്റ് രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അപകടത്തില്‍ കെനിയന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
The post കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ 10 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു appeared first on News Bengaluru.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകള്‍ ഇന്നും തുടരും. ദയാധനം നല്‍കി…
കോഴിക്കോട്: സംസ്ഥാനത്ത് നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ അടുത്ത അഞ്ച്…
ബെംഗളൂരു: കോൺഗ്രസ് എംഎൽഎമാരുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ ആരംഭിച്ച് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല.…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ നടക്കും. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ,…
ഫ്ലോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ വാസം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയും സംഘവും…