കൊല്ലം: സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. പിതാവ് ആര്. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന ഉഷയുടെ വാദങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളി.
വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തന്റെ സ്വത്തുകളില്‍ ഭൂരിഭാഗവും ബാലകൃഷ്ണ പിള്ള, ഗണേഷ് കുമാറിനാണ് നല്‍കിയിരുന്നത്. എന്നാല്‍, ഈ ഒപ്പുകള്‍ വ്യാജമാണെന്നാണ് ഉഷാ മോഹന്‍ദാസ് ആരോപിച്ചത്.
ആര് ബാലകൃഷ്ണപിള്ള നേരത്തെ ബാങ്കിടപാടുകളില്‍ നടത്തിയ ഒപ്പുകള്‍, കേരള മുന്നോക്ക ക്ഷേമ കോര്‍പറേഷനില്‍ ചെയര്മാന് ആയിരിക്കുമ്പോഴുള്ള രേഖകളിലെ ഒപ്പുകള്‍, തിരഞ്ഞെടുപ്പുകള്‍ക്ക് നോമിനേഷന് നല്കിയപ്പോഴുള്ള ഒപ്പുകള്‍ എന്നിവ ഫോറന്‍സിക് സംഘം പരിശോധിച്ചു. ഇതിനു ശേഷമാണ് വില്‍പത്രത്തിലെ ഒപ്പും എല്ലാം ഒന്നാണെന്ന് കണ്ടെത്തി റിപോര്‍ട്ട് നല്‍കിയത്.
TAGS : KB GANESH KUMAR
SUMMARY : Relief for KB Ganesh Kumar; The signature on the will is not forged
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര് വി) റോഡ്…
മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…