ബെംഗളൂരു: ബെംഗളൂരുവിൽ കെമിക്കൽ ഫാക്ടറി ഗോഡൗണിൽ തീപിടുത്തം. ഹെബ്ബഗോഡി ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന വസ്ത്ര, കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ വ്യാഴാഴ്ചയാണ് വൻ തീപിടിത്തമുണ്ടായത്. തുണി, പരുത്തി, വ്യാവസായിക തയ്യൽ യന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളും മറ്റ് സാധനങ്ങളും കത്തിനശിച്ചു.
കോട്ടൺ സംസ്കരണ യന്ത്രത്തിൽ നിന്നാണെന്ന് തീപിടുത്തം ഉണ്ടായത്. മോട്ടോറിൻ്റെ അമിത ചൂടും ഘർഷണവും കാരണം ഉടൻ തന്നെ ഗോഡൗണിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുകയായിരുന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ആളുകൾ പുറത്തേക്ക് ഓടിയതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏഴ് അഗ്നിശമനസേനാ യൂണിറ്റുകളും 88 ഓളം പേരടങ്ങുന്ന സംസ്ഥാന ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവത്തിൽ ഗോഡൗൺ മുഴുവനും കത്തിനശിച്ചു. ഹെബ്ബഗോഡി പോലീസ് കേസെടുത്തു.
TAGS: BENGALURU | FIRE
SUMMARY: Chemical factory gutted into fire in Bengaluru
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…