Categories: KERALATOP NEWS

കെ.എസ്.ആർ.ടി.സി ബസുകളിൽ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായായി  കെ.എസ്.ആർ.ടി.സി ബസുകളിൽ ലഘുഭക്ഷണം വിതരണം ആരംഭിക്കുമെന്ന്കെ .എസ്.ആർ.ടി.സി സി.എം.ഡി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിംഗ് മെഷീനുകളും ബസുകളിൽ സ്ഥാപിക്കും. ഭക്ഷണം വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും പ്രെപ്പോസലുകൾ ക്ഷണിച്ചിട്ടുണ്ട്.

യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകണം ലഭ്യമാക്കേണ്ടത്, പാക്കുചെയ്തതും ബസിനുള്ളിൽ വെച്ച് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം, ലഘുഭക്ഷണങ്ങൾ ഗുണനിലവാരവും ശുചിത്വവും ഉളളതായിരിക്കണം എന്നിവയാണ് നിബന്ധനകൾ. പ്രൊപ്പോസലുകൾ മുദ്ര കവറിൽ 24ന് വൈകിട്ട് 5ന് മുമ്പ് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ആസ്ഥാനമായ ട്രാൻസ്‌പോർട്ട് ഭവനിലെ തപാൽ സെക്ഷനിൽ നേരിട്ടെത്തിക്കേണം. കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും ഫോൺ- 9188619384. സൂപ്പർ ഫാസ്റ്റു മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ ബസുകളിലും ഹില്ലി അക്വായുടെ കുപ്പിവെള്ളം ലിറ്ററിന് 15 രൂപ നിരക്കിൽ ലഭ്യമാക്കാനും കെ.എസ്.ആർ.ടി.സി നേരത്തെ തീരുമാനിച്ചിരുന്നു. ബസ് സ്റ്റാൻഡുകളിലും ഇതേ നിരക്കിൽ കുപ്പിവെള്ളം ലഭ്യമാക്കും.

Savre Digital

Recent Posts

ടേക്ക് ഓഫിന് പിന്നാലെ വിമാനം തകര്‍ന്നു; ലിബിയന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു

അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്‍…

3 minutes ago

മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും പ്രകമ്പനവും; ഭൂമി കുലുക്കമുണ്ടായതായി സംശയം

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച…

19 minutes ago

പുതിയ തൊഴിൽ നിയമം; ഫെബ്രുവരി 12ന് പൊതു പണിമുടക്ക്

ന്യൂഡൽഹി: പുതിയ തൊഴിൽ നിയമം, വിബി-ജി റാം ജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് പൊതു…

25 minutes ago

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 26 വരെ നടക്കും. ശാക്തീകരണമാണ് ഇത്തവണത്തെ പ്രമേയം.…

32 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88)  ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…

10 hours ago

ചിത്രീകരണത്തിനിടെ അപകടം; വിനായകൻ ആശുപത്രിയിൽ

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…

10 hours ago