കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. സ്ഫോടകവസ്തു വീടിന് ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് രാത്രി 8.15നായിരുന്നു സംഭവം. വെെകിട്ട് മുതൽ ഒരു സംഘം വീടിന് ചുറ്റും ഉള്ളതായി ശ്രദ്ധയിൽപെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഇതേ സംഘം എത്തി വാരികൊണ്ട് പോയെന്നും ഹരിഹരൻ വെളിപ്പെടുത്തി.
‘സി.പി.എം. വര്‍ഗീയതക്കെതിരെ നാടൊരുമിക്കണം’ എന്ന പ്രമേയത്തില്‍ വടകരയില്‍ യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെ ശൈലജക്കും നടി മഞ്ജു വാര്യർക്കുമെതിരായി ഹരിഹരന്‍ നടത്തിയ അധിക്ഷേപ പരാമർശം ഏറെ വിവാദമായിരുന്നു. ‘സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ കരുതിയത് അവര് ചില സംഗതികള്‍ നടത്തിയാല്‍ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോര്‍ണോ വിഡിയോ ഉണ്ടാക്കി… ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോര്‍ണോ വിഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാല്‍ മനസ്സിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതില്‍ പി. മോഹനന്റെ മകന്‍ ജൂലിയസ് നിഖിതാസിന് വല്ല പങ്കുണ്ടോ?’ -എന്നിങ്ങനെയായിരുന്നു ഹരിഹരന്റെ വാക്കുകൾ.
പ്രസംഗം വിവാദമാവുകയും ആർ.എം.പി നേതാവ് കെ.കെ രമ ഉൾപ്പെടെയുള്ളവർ തള്ളിപ്പറയുകയും ചെയ്തതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.എസ്. ഹരിഹരൻ ഖേദപ്രകടനം നടത്തിയിരുന്നു. സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു.
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…