ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ കെ. കെ ഗംഗാധരൻ അനുസ്മരണം നടത്തി. ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ അധ്യക്ഷം വഹിച്ചു. കന്നഡ ഡവലെപ്മെണ്ട് അതോറിറ്റി ചെയർമാൻ പുരുഷോത്തം ബിളിമലെ, എഴുത്തുകാരായ സുധാകരൻ രാമന്തളി, വിഷ്ണുമംഗലം കുമാർ, സതീഷ് തോട്ടശ്ശേരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാലൻ സ്വാഗതം പറഞ്ഞു. അക്കാദമിക് കോ ഓർഡിനേറ്റർ മീര നാരായണൻ, കൺവീനർ ടോമി ആലിങ്കൽ, അഡ്വ . ബുഷ്‌റ വളപ്പിൽ എന്നിവർ പങ്കെടുത്തു. മേഖല കോ ഓർഡിനേറ്റർ നൂർ മുഹമ്മദ് നന്ദി പറഞ്ഞു.
മലയാളത്തിലെ മികച്ച എഴുത്തുകാരുടെ കൃതികൾ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും, അതിലൂടെ നമ്മുടെ സംസ്കാരം കർണ്ണാടകത്തിലേക്ക് കൈമാറുന്നതിലും കെ.കെ.ജി അമൂല്യമായ പങ്കുവഹിച്ചു. അദ്ദേഹം കന്നഡയിലേക്ക് വിവർത്തനം ചെയ്ത പല പുസ്തകങ്ങളും കർണ്ണാടകയിലെ യൂണിവേഴ്സിറ്റിതലത്തിലും മറ്റും സിലബസിന്റെ ഭാഗമാണ്. തനിക്ക് ഇഷ്ടപ്പെട്ട കൃതികൾ മാത്രമേ അദ്ദേഹം വിവർത്തനം ചെയ്യാറുള്ളുവെന്നും, കന്നഡക്കാർക്ക് സുപരിചിതനായ അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം മലയാളികളിലേക്ക് കൂടി എത്തിക്കേണ്ട ചുമതല നമുക്കുണ്ടെന്നും അതിനായി മലയാളം മിഷൻ മുൻകയ്യെടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സുഹൃത്തുക്കൾക്കിടയിൽ കെ.കെ.ജി എന്ന് അറിയപ്പെട്ട അദ്ദേഹവുമായുള്ള വ്യക്തിബന്ധവും, വൈകാരികമായ അടുപ്പവും പ്രഭാഷകർ അനുസ്മരിച്ചു.
<BR>
TAGS : KK GANGADHARAN
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…