കോഴിക്കോട്: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കെ.കെ രമ എം.എൽ.എയുടെ പിതാവുമായ കെ.കെ. മാധവൻ (87) ഇന്ന് പുലർച്ചെ അന്തരിച്ചു. സംസ്കാരം വൈകിട്ട് 6 മണിക്ക് നടുവണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കും.
സിപിഎം മുൻ പേരാമ്പ്ര ഏരിയ സെക്രട്ടറിയൂം കർഷകസംഘം നേതാവുമായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകത്തെ തുടർന്നാണ് പാർട്ടി വിട്ടത്. 1954 ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പോടെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി പ്രവർത്തനം തുടങ്ങിയതാണ് ഇദ്ദേഹം. 1956 അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. എം.കേളപ്പൻ, യു.കുഞ്ഞിരാമൻ, എം. കുമാരൻ മാസ്റ്റർ എന്നിവരോടൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. തുടർച്ചയായി പതിനഞ്ച് വർഷം സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. നടുവണ്ണൂർ പഞ്ചായത്തിലെ ആദ്യ പഞ്ചായത്ത് പ്രസിഡൻറ് ജില്ലാ കൗൺസിൽ മെമ്പർ ആയിരുന്നു.
ഭാര്യ: ദാക്ഷായണി. മറ്റുമക്കള്‍: പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജന്റ്, പേരാമ്പ്ര). മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (എന്‍ടിപിസി റിട്ട), സുധാകരന്‍ മൂടാടി (റിട്ട (ഖാദി ബോര്‍ഡ്), പരേതനായ ടി.പി ചന്ദ്രശേഖരന്‍ (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ). സഹോദരങ്ങള്‍: കെ.കെ. കുഞ്ഞികൃഷ്ണന്‍, കെ.കെ. ഗംഗാധരന്‍ (റിട്ട.ഐ.സി.ഡി. എസ് ) കെ.കെ. ബാലന്‍ (റിട്ട.കേരളാ ബാങ്ക്).
<BR>
TAGS : KOZHIKODE NEWS
SUMMARY : Senior communist leader KK Madhavan, father of KK Rama MLA, passed away
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…