Categories: KERALATOP NEWS

കെ. മുരളിധരനെ അനുയിപ്പിക്കാൻ നീക്കം; വയനാട് സീറ്റിൽ ഒഴിവുവന്നാൽ പരിഗണിച്ചേക്കും

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയം ഏറ്റുവാങ്ങി സിറ്റിങ്ങ് സീറ്റ് ബിജെപിക്ക് കൈമാറേണ്ടി വന്നതോടെ കനത്ത നിരാശയിലായ കെ മുരളീധരനെ ആശ്വസിപ്പിക്കാനൊരുങ്ങി നേതൃത്വം. വയനാട് ലോക്‌സഭ സീറ്റില്‍ ഒഴിവു വരികയാണെങ്കില്‍ പരിഗണിക്കാന്‍ സാധ്യതഎന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് ലോക്‌സഭ സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഈ ഒഴിവിലേക്ക് മുരളിയെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായിരിക്കുകയാണ്.

കെ മുരളീധരന് ഉന്നത പദവി നല്‍കണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് ആദ്യം രംഗത്തെത്തിയത്. വയനാട്ടില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ആദ്യം പിന്തുണയ്ക്കുക കോഴിക്കോട് ജില്ലാകമ്മിറ്റി ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.

വടകരയിലെ സുരക്ഷിതമണ്ഡലത്തില്‍ നിന്ന് തന്നെ തൃശൂര്‍ക്ക് മാറ്റിയെങ്കിലും പാര്‍ട്ടി സംവിധാനങ്ങള്‍ കൈയ്യൊഴിഞ്ഞു എന്ന പരാതിയാണ് മുരളീധരന്‍ ഉയര്‍ത്തിയത്.  പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് മുരളീധരന്‍ തിരഞ്ഞെടുപ്പ് തോല്‍വിയോട് പ്രതികരിച്ചത്. മുരളീധരനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പലരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷിതമായൊരു പദവി മുരളിക്ക് നല്‍കുമെന്ന സൂചനയാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്നത്.

തൃശൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ച കോണ്‍ഗ്രസ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. തൃശൂരില്‍ കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ നേടിയത്. ഇക്കുറി മുരളീധരന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ 86959 കുറവ് വോട്ടാണ് ലഭിച്ചത്. മുരളീധരന്‍ മണ്ഡലത്തില്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായിട്ടും മുരളീധരന്‍ തൃശൂരില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനുള്ളില്‍ വരുംനാളുകളില്‍ ഏറെ രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകുമെന്നാണ് പൊതുവേ  വിലയിരുത്തുന്നത്.

Savre Digital

Recent Posts

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…

5 minutes ago

ക്രിസ്തുജയന്തി ഡീംഡ് സർവകലാശാല ഔദ്യോഗിക ഉദ്ഘാടനം

ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍.…

1 hour ago

ഷോറൂമുകളിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ട്രക്കിന് തീപിടിച്ചു; 40 ബൈക്കുകൾ കത്തിനശിച്ചു

ബെംഗളൂരു: ഷോറൂമിലേക്ക് ബൈക്കുകളുമായി പോകുന്നതിനിടെ കണ്ടെയ്‌നർ ട്രക്കിന് തീപ്പിടിച്ച് 40 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ബെല്ലാരിയിലാണ് സംഭവം. ബെല്ലാരിയിലെയും വിജയപുരയിലെയും…

1 hour ago

കനത്ത പുകമഞ്ഞ്; ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചു; നാല് മരണം

ലഖ്നൗ: ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. പുലർച്ചെ നാല് മണിയോടെയാണ്…

1 hour ago

പോലീസിനെ കണ്ടതും നാലാം നിലയില്‍ നിന്ന് 21കാരി താഴേക്ക് ചാടി; ഗുരുതര പരുക്ക്

ബെംഗളൂരു: ജന്മദിനപാർട്ടിക്കിടെ പോലീസ് പരിശോധനയ്ക്കെത്തിയെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നാലാം നിലയില്‍ താഴേക്ക് ചാടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവതിക്ക് ഗുരുതര പരുക്ക്.…

2 hours ago

ഐ.പി.എൽ താരലേലം ഇന്ന് അബൂദബിയിൽ

അബുദാബി: അടുത്ത സീസൺ ഐ.പി.എല്ലിലേക്കുള്ള മിനി താരലേലം ഇന്ന് അബുദാബിയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ലേലത്തിന്റെ…

2 hours ago