തിരുവനന്തപുരം: കെ-റെയില്‍ സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്ക് അനുമതി നേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പദ്ധതിക്കായി സര്‍ക്കാര്‍ വീണ്ടും ആവശ്യമുന്നയിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാനാകുകയുള്ളു. എന്നാല്‍ ഇതുവരെ ഈ പദ്ധതിയെ തടസപ്പെടുത്തുന്ന നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍ നിര്‍ദേശിച്ച ബദല്‍ പദ്ധതി കേന്ദ്രവുമായി ചര്‍ച്ച ചെയ്യാനാകും സര്‍ക്കാരിന്റെ ശ്രമം.
ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാണ്. ഇരു കക്ഷികള്‍ക്കും ഒത്തുതീര്‍പ്പിലെത്താന്‍ കഴിയുന്ന പക്ഷം മാത്രമേ പദ്ധതി മുന്നോട്ട് പോകുകയുള്ളൂ. അല്ലാത്തപക്ഷം, പദ്ധതി ഉപേക്ഷിക്കേണ്ടി വരാനിടയുണ്ട്. ഇതിനൊപ്പം, ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയപാതയുടെ മോശം അവസ്ഥ സംബന്ധിച്ച് കൂടിക്കാഴ്ച ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…