ന്യൂഡല്‍ഹി: ഒരിടവേളക്കു ശേഷം കെ റെയില്‍ പദ്ധതി വീണ്ടും ചര്‍ച്ചയാക്കി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. റെയില്‍ ഭവനിലായിരുന്നു കൂടിക്കാഴ്ച. റെയില്‍വെ പദ്ധതികളിൽ ഉദ്യോഗസ്ഥ തല ചര്‍ച്ച നടത്താമെന്ന് റെയില്‍വെ മന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.
സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയ പദ്ധതിയാണ് കെ റെയില്‍. അങ്കമാലി-എരുമേലി-ശബരി റെയില്‍ പാത പദ്ധതി, കേരളത്തിലെ റെയില്‍ പാതകളുടെ എണ്ണം മൂന്ന്, നാല് വരിയാക്കുന്നത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ പ്രധാന മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് റെയില്‍വേ മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
<BR>
TAGS : K RAIL PROJECT
SUMMARY: K Rail Project: CM meets with Union Railway Minister
തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ…
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…
തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…
ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…
ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…