കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; പുരസ്‌കാരം എസ്.എൽ. ഭൈരപ്പയുടെ യാനം എന്ന കന്നഡ നോവലിന്റെ പരിഭാഷയ്ക്ക്

ന്യൂഡൽഹി: പ്രശസ്ത വിവർത്തകൻ കെ.വി. കുമാരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. എസ്.എൽ. ഭൈരപ്പയുടെ കന്നഡ നോവലായ ‘യാന’യുടെ മലയാള പരിഭാഷയായ ‘യാനം’ ആണ് 2024-ലെ പുരസ്‌കാരത്തിന് അർഹമായത്. അടുത്തിടെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

മലയാളത്തിലെ പുരസ്കാരം നിർണയിച്ചത് വിവർത്തകനായ സുനിൽ ഞാളിയത്ത്, ഡോ. ആർ. ചന്ദ്രബോസ്, ഡോ. ജോബിൻ ജോസ് ചാമക്കാല എന്നിവരടങ്ങിയ വിധിനിർണയസമിതിയാണ്. 21 ഭാഷകളിൽനിന്നുള്ള പുസ്തകങ്ങൾക്കും വിവർത്തകർക്കുമാണ് പുരസ്കാരം 50,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങിയ പുരസ്‌കാരം പിന്നീട് സമ്മാനിക്കും. കെ.വി. കുമാരന്റെ പോലീസുകാരന്റെ പെൺമക്കൾ എന്ന കൃതിക്ക് നേരത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

കാസറഗോഡ് ഉദുമ സ്വദേശിയായ കുമാരൻ മാസ്റ്റർ അണങ്കൂർ സുപ്രഭയിലാണ് താമസം. ഡോ. ശിവരാമ കാരന്തിൻ്റെ അനശ്വര നോവലായ ‘ചോമന ദുഡി’യുടെ വിവർത്തകൻ കൂടിയാണ്. യശ്പാലിൻ്റെ ‘കൊടുങ്കാറ്റടിച്ച നാളുകൾ’, ‘കൊലക്കയറിൻ്റെ കുരുക്ക് വരെ’ തുടങ്ങിയ കൃതികളും അദ്ദേഹം ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ‘കൊച്ചുവിപ്ലവകാരികൾ’, ഗോപാലകൃഷ്ണ പൈയുടെ ‘സ്വപ്നസാരസ്വത’ എന്നിവയാണ് മറ്റ് പ്രധാന വിവർത്തന കൃതികൾ.
<BR>
TAGS : AWARDS,
SUMMARY :K.V. Kumaran wins Kendra Sahitya Akademi Award; Award for translation of S.L. Bhairappa’s Kannada novel Yanam

 

Savre Digital

Recent Posts

യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഒരാഴ്ചയായി താമസിക്കുന്നത് ഒറ്റയ്ക്ക്, കൊലപാതകമാണോയെന്ന് സംശയം

ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…

5 hours ago

പ​ട്രോ​ളി​ങ്ങി​നി​ടെ കൊ​ക്ക​യി​ലേ​ക്ക് വീ​ണു; മ​ല​യാ​ളി സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…

5 hours ago

എസ്ഐആർ; 99.5% എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു കഴിഞ്ഞെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…

5 hours ago

ബെംഗളൂരുവില്‍ 7 കോടിയുടെ എടിഎം കവർച്ച: 5.7 കോടി രൂപ പിടിച്ചെടുത്തു

ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…

5 hours ago

ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു

അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…

6 hours ago

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ലും ക​ല്ലേ​റും; പോ​ലീ​സ് ലാ​ത്തി​വീ​ശി

തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…

6 hours ago