Categories: KARNATAKATOP NEWS

കേക്കിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ; ബേക്കറികൾക്ക് നിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: കേക്കിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ബേക്കറികൾക്ക് നിർദേശം പുറത്തിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. ബെംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളിലാണ് കാൻസറിന് സാധ്യതയുള്ള നിരവധി പദാർത്ഥങ്ങൾ കണ്ടെത്തിയത്. സംസ്ഥാനത്തുടനീളമുള്ള 235 കേക്ക് സാമ്പിളുകളിൽ 223 എണ്ണം സുരക്ഷിതമാണെന്നാണ് കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. പരിശോധിച്ച സാമ്പിളുകളിൽ 12 എണ്ണത്തിൽ അപകടകരമായ കൃത്രിമ കളറിംഗ് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബേക്കറികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൃത്രിമ നിറങ്ങളുടെ ഉയർന്ന ഉപയോഗം കാൻസർ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4ആർ, ടാർട്രാസൈൻ, കാർമോയ്‌സിൻ തുടങ്ങി കേക്കുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് കോട്ടൺ കാൻഡിയിലും ഗോബി മഞ്ചൂരിയനിലും റോഡമിൻ-ബി ഉൾപ്പെടെയുള്ള കൃത്രിമ ഭക്ഷ്യ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് മാസങ്ങൾക്ക് ശേഷമാണ് പുതിയ കണ്ടെത്തൽ.

TAGS: KARNATAKA | CAKES
SUMMARY: Karnataka Health dept instructs bakery to be careful after harmful chemicals found in cakes

Savre Digital

Recent Posts

ശബരിമലയിൽ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം,​ 9പേർക്ക് പരുക്ക്,​ രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…

6 hours ago

പ്രതീക്ഷിച്ച ഫലം കിട്ടിയില്ല, എല്‍ഡിഎഫിനേറ്റ തിരിച്ചടിക്കുള്ള കാരണങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…

6 hours ago

ബെംഗളൂരൂ-എറണാകുളം വന്ദേഭാരത് എക്സ്പ്രസ്; ആദ്യ മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍, 100 ശതമാനം കടന്ന് ശരാശരി ബുക്കിംഗ്

ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…

7 hours ago

മുഹമ്മദ്‌ കുനിങ്ങാടിന്റെ ‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം 20 ന്

ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…

8 hours ago

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…

8 hours ago

ട്വന്റി 20യുടെ കോട്ടകൾ തകർത്ത് യുഡിഎഫ്, കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായി

കൊ​ച്ചി: ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പി​ൽ കാ​ലി​ട​റി ട്വ​ന്‍റി 20. ഭ​ര​ണ​ത്തി​ലി​രു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണം ന​ഷ്ട​മാ​യി. ഇ​തു​കൂ​ടാ​തെ ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും…

9 hours ago