കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഡൽഹിയിലെ റെസിഡന്റ് കമ്മിഷണർ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.
ഇന്ന് രാത്രി 9.20ന് പുറപ്പെടേണ്ട വിമാനത്തിലാണ് മന്ത്രി കുവൈത്തിലേക്ക് പോകാൻ തീരുമാനിച്ചിരുന്നത്. അവസാന നിമിഷം വരെ കാത്തു എന്നാല്‍ യാത്രയ്ക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കി അതേസമയം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിങ് കുവൈത്തില്‍ തുടരുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു. കുവൈത്തില്‍ മരണപ്പെട്ട 49ല്‍ 23 പേരും മലയാളികളാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരാള്‍കൂടി മലയാളിയാണെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് കുവൈത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. പരുക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരില്‍ നിരവധി മലയാളികളുണ്ടെന്നും അവരെ സന്ദര്‍ശിക്കാനും ഉദ്ദേശിച്ചിരുന്നു യാത്രയെന്നും കൊച്ചി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ വീണ ജോര്‍ജ് വ്യക്തമാക്കി.
<br>
TAGS : VEENA GEORGE | KERALA | LATEST NEWS
SUMMARY : Center denied permission; Minister Veena George’s trip to Kuwait has been cancelled
കണ്ണൂർ: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം നടത്തിയവർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗളൂരു വർക്ഷോപ്പിൽ നിന്ന് കേരള ആര്‍ടിസിക്ക്…
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…