Categories: KARNATAKATOP NEWS

കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷമെന്ന് വി. സോമണ്ണ

ബെംഗളൂരു: മൂന്നാം നരേന്ദ്രമോദി സർക്കാരിൽ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി വി. സോമണ്ണ. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഏത് വകുപ്പ് ഏൽപ്പിച്ചാലും പാർട്ടി നേതൃത്വത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റാനുള്ള പ്രതിബദ്ധത തനിക്കുണ്ടെന്ന് സോമണ്ണ പറഞ്ഞു.

പാർട്ടി നൽകിയ വിവിധ ഉത്തരവാദിത്തങ്ങൾ എല്ലായ്പോഴും നിറവേറ്റിയിട്ടുണ്ട്. അവരോടും തുമകൂരുവിലെ ജനങ്ങളോടും ബിജെപിയുടെയും ജെഡിഎസിൻ്റെയും പ്രവർത്തകർക്കും നേതാക്കളോടും സോമണ്ണ നന്ദി പറഞ്ഞു. പ്രധാനമന്ത്രിയുടെ സൗഹൃദപരമായ പെരുമാറ്റവും പാർട്ടി ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിൻ്റെ ഉപദേശവും തന്നോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നും സോമണ്ണ പറഞ്ഞു. മോദിയുടെ പ്രതീക്ഷകൾ നിറവേറ്റാനുള്ള തൻ്റെ സന്നദ്ധത ഊന്നിപ്പറഞ്ഞ സോമണ്ണ, സർക്കാർ ആനുകൂല്യങ്ങൾ എല്ലാ പൗരന്മാർക്കും തുല്യമായി എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചു.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുമകുരു ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിൻ്റെ എസ്. പി.മുദ്ദഹനുമഗൗഡയ്‌ക്കെതിരെ 1,75,594 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സോമണ്ണ വിജയിച്ചത്. 73 കാരനായ അദ്ദേഹം സംസ്ഥാനത്തെ മുൻ ബിജെപി സർക്കാരിൽ ഭവന മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യയുടെ തട്ടകമായ വരുണയിൽ നിന്നും സി. പുട്ടരംഗഷെട്ടിക്കെതിരെ ചാമരാജ് നഗറിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

1951 ജൂലൈ 20 ന് രാമനഗരയിലെ ദൊഡ്ഡമരവാടിയിൽ വീരണ്ണയുടെയും കെമ്പമ്മയുടെയും മകനായി സോമണ്ണ ജനിച്ചു. 1994-ൽ ജനതാദൾ ടിക്കറ്റിൽ ബിന്നിപേട്ടിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1996-1999 കാലത്ത് ജയിൽ മന്ത്രിയായും ബെംഗളൂരു നഗരവികസന മന്ത്രിയായും സേവനമനുഷ്ഠിച്ചു. 1999ൽ വീണ്ടും ബിന്നിപ്പേട്ടിൽ നിന്ന് സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ മൂന്നാം തവണ കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തി. പിന്നീട് 2008-ൽ ഗോവിന്ദരാജ് നഗർ മണ്ഡലത്തിലേക്ക് മാറി.

പിന്നീട് അദ്ദേഹം കോൺഗ്രസ് ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. 2010-2018 കാലഘട്ടത്തിൽ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു. 2018 മെയ് മുതൽ 2023 മെയ് വരെ ബിജെപിയെ പ്രതിനിധീകരിച്ച് ഗോവിന്ദരാജ് നഗറിൽ നിന്നുള്ള കർണാടക നിയമസഭയിലെ അംഗമായിരുന്നു സോമണ്ണ. ബിജെപി അധികാരത്തിലെത്തിയപ്പോൾ, അദ്ദേഹം ഹോർട്ടികൾച്ചർ – സെറികൾച്ചർ വകുപ്പ് മന്ത്രിയായും (2019-20) ഭവന, അടിസ്ഥാന സൗകര്യ വികസന മന്ത്രിയായും (2021-23) സേവനമനുഷ്ഠിച്ചു.

TAGS: KARNATAKA| SOMANNA| POLITICS
SUMMARY: Heavy hearted with happiness responds newly inducted minister v somanna

Savre Digital

Recent Posts

ലോകത്തിലെ മികച്ച 30 നഗരങ്ങളില്‍ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…

2 hours ago

കാസറഗോഡ് പുല്ലൂരിൽ പുലി കുളത്തിൽ വീണു

കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍  പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…

2 hours ago

വര്‍ണക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…

3 hours ago

പാലിയേക്കര ടോള്‍ പിരിവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…

4 hours ago

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്‌.സി…

5 hours ago

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

5 hours ago