Categories: KERALATOP NEWS

കേരളം ചുട്ടുപൊള്ളുന്നു; ഇന്ന് 41°C വരെ ചൂട് കൂടും

കേരളത്തിൽ കനത്ത ചൂട് തുടരുന്നു. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ഡിഗ്രിയായും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.

തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അതേസമയം, വരുന്ന ദിവസങ്ങളില്‍ രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

The post കേരളം ചുട്ടുപൊള്ളുന്നു; ഇന്ന് 41°C വരെ ചൂട് കൂടും appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന്; വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…

15 minutes ago

വാളയാറിൽ കാർ ലോറിയിൽ ഇടിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്കേറ്റു

പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ  അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…

37 minutes ago

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…

1 hour ago

വോട്ട് അധികാര്‍ യാത്ര; രാഹുൽ ഗാന്ധി നയിക്കുന്ന 16 ദി​വ​സ യാത്രയ്ക്ക് ഇന്ന് ബിഹാറിൽ തുടക്കം

ന്യൂഡൽ​ഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ന​യി​ക്കു​ന്ന ‘വോ​ട്ട​ർ അ​ധി​കാ​ർ യാ​ത്ര’​ക്ക് ബി​ഹാ​റി​ലെ സാ​സാ​റാ​മി​ൽ ഞാ​യ​റാ​ഴ്ച…

1 hour ago

ചിക്കമഗളൂരുവിൽ പുലിയെ പിടികൂടി

ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര  നാരായണപുര ഗ്രാമത്തിലിറങ്ങിയ…

2 hours ago

മണ്ണിടിച്ചല്‍; ബെംഗളൂരു-മംഗളൂരു പാതയില്‍ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു

ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…

2 hours ago