തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാന്‍ കഴിഞ്ഞത്. തിരുവനന്തപുരത്ത് മരണമടഞ്ഞയാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികളാണ് സ്വീകരിച്ചത്. മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. അതേ സമയം ഈ 10 പേര്‍ ഉള്‍പ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലേയും ആരോഗ്യവകുപ്പിലെയും മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
<BR>
TAGS : AMEOBIC ENCEPHALITIS | KERALA
SUMMARY : This is a historic achievement for Kerala; All 10 patients with amoebic encephalitis were discharged
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു. ദുബായില്‍ വ്യാപാരിയായ മലപ്പുറം കൊണ്ടോട്ടി പുളിയക്കോട്…
കോഴിക്കോട്: ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി…
മലപ്പുറം: പാണ്ടിക്കാട് വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റില്‍. ആസൂത്രണം…
കോട്ടയം: നഗരത്തിലെ കഞ്ചാവ് വില്‍പനക്കാരെ കേന്ദ്രീകരിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പുല്ലരിക്കുന്ന്…
പമ്പ: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.…
ഓച്ചിറ: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴവ കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തില്‍ പരേതരായ ഡോ.ആര്‍ ഡി അയ്യരുടെയും ഡോ.രോഹിണി അയ്യരുടെ മകള്‍…