കണ്ണൂർ: കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ സിസ്റ്റർ ഫ്രാൻസിസ് നിര്യാതയായി. 1975 ല്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായ സിസ്റ്റർ പിന്നീട് ആംബുലൻസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ബാഡ്ജ് കരസ്ഥമാക്കി. പട്ടുവം ദീനസേവന സഭ (ഡിഎസ്‌എസ്) അംഗമായിരുന്നു സിസ്റ്റർ ഫ്രാൻസിസ്. 74 വയസ്സായിരുന്നു.
അര നൂറ്റാണ്ട് മുമ്പ് സ്ത്രീകള്‍ വാഹനമോടിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായിരുന്ന 1975 കാലഘട്ടത്തില്‍ ആദ്യത്തെ ശ്രമത്തില്‍ തന്നെ സിസ്റ്റർ ഡ്രൈവിംഗ് ടെസ്റ്റ് പാസായി. ദീനസേവന സഭ സംരക്ഷിക്കുന്ന കുട്ടികളെയും അശരണരെയും ആശുപത്രികളില്‍ എത്തിക്കാൻ അന്ന് ഡിഎസ്‌എസിന് ആംബുലൻസ് ഉണ്ടായിരുന്നു. ആംബുലന്‍സ് അടക്കമുള്ള വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് ആവശ്യമാണെന്നു പിന്നീട് മനസിലായതോടെ കോഴിക്കോട് നടന്ന ടെസ്റ്റില്‍ ബാഡ്ജ് കരസ്ഥമാക്കി.
ദീനസേവനസഭയുടെ നിരവധി കോണ്‍വെന്റുകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റര്‍ പ്രാന്‍സിസ് പട്ടുവത്തെ സെന്റ് ആഞ്ജല ഹോമില്‍ വിശ്രമജീവിതം നയിച്ചുവരവെയായിരുന്നു അന്ത്യം. കോട്ടയം സ്വദേശികളായ അയലാറ്റില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: എ.എം.ജോണ്‍ (റിട്ട. പ്രഫസർ, കാസറഗോഡ് ഗവ. കോളജ്), ലീലാമ്മ വാരണാക്കുഴിയില്‍, സിസ്റ്റർ ഫ്രാൻസിൻ (വിസിറ്റേഷൻ കോണ്‍വന്റ് പയ്യാവൂർ), ത്രേസ്യാമ്മ നൂറ്റിയാനിക്കുന്നേല്‍, ബേബി, സണ്ണി, സിസിലി കക്കാടിയില്‍ (അധ്യാപിക, വിദ്യാനഗർ കേന്ദ്രീയ വിദ്യാലയം, കാസറഗോഡ്), സാലു (അധ്യാപകൻ, രാജപുരം ഹോളി ഫാമിലി എച്ച്‌എസ്‌എസ്), സിസ്റ്റർ ജെസ്വിൻ (കണ്ണൂർ ശ്രീപുരം ബറുമറിയം സെന്റർ), പരേതനായ കുര്യാക്കോസ്.
TAGS : LATEST NEWS
SUMMARY : Kerala’s first woman ambulance driver Sister Frances passed away
തൃശൂർ: വാൽപ്പാറയിൽ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി. വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു…
അമരാവതി: എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതലാണ്…
കോഴിക്കോട്: കോഴിക്കോട് കളൻതോടില്‍ എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച…
വാഷിംഗ്‌ടൺ ഡിസി: അമേരിക്കയിലെ ടെക്‌സസിൽ വെടിവയ്പ്പ്. മൂന്നു പേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിൻ്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്നയാളെ…
ബെംഗളൂരു: ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് മൈസൂരു കൊട്ടാരത്തിൽ വൻവരവേൽപ്പ് നല്‍കി. പ്രത്യേകപൂജകൾ അടക്കമുള്ള ചടങ്ങുകളോടെയായിരുന്നു ആനകളെ കൊട്ടാരത്തിൽ എത്തിച്ചത്. ദസറയിൽ…
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു…