Categories: KERALATOP NEWS

കേരളത്തില്‍ അതിതീവ്ര മഴ; നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതുച്ചേരിയിൽ തീരം തൊട്ട ഫെംഗൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിലാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്. മൂന്നാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടാണ്.

നാലാം തീയതി കോഴിക്കോട് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്. വരുന്ന 5 ദിവസം തെക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. ഇടിമിന്നലോടെ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലടക്കം ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകപ്പ് മുന്നറിയിപ്പ് നൽകി. അതിതീവ്ര മഴക്കും ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടങ്ങൾ വേണ്ട മുൻകരുതലെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
<BR>
TAGS : RAIN UPDATES
SUMMARY : Extreme rain in Kerala; Tomorrow red alert in four districts, orange alert in four places

 

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88)  ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…

4 hours ago

ചിത്രീകരണത്തിനിടെ അപകടം; വിനായകൻ ആശുപത്രിയിൽ

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…

5 hours ago

ക്രിസ്മസ്-പുതുവത്സര തിരക്ക്: മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍  അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…

5 hours ago

മംഗളൂരു സർവകലാശാലയ്ക്ക് കീഴിലെ 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടുന്നു

ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…

5 hours ago

സമസ്ത ശതാബ്ദി സന്ദേശ യാത്ര; അനുഗമിച്ച് ബെംഗളൂരു എസ്.വൈ.എസ്

ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…

5 hours ago

മ​ണ്ഡ​ല​പൂ​ജ 26നും 27​നും; ശ​ബ​രി​മ​ല​യി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് 26നും 27​നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും. വെ​ർ​ച​ൽ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം…

5 hours ago