തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ ജില്ലകളിൽ മൂന്നു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ ഇടിമിന്നലിനെയും കരുതിയിരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുകയെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം വടക്കൻ ജില്ലകളിൽ ഉയർന്ന താപനിലയായിരിക്കും. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിനാൽ ഇന്ന് യെല്ലോ അലർട്ടാണ്. കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രിവരെയും പാലക്കാട്, കണ്ണൂർ 37ഡിഗ്രിവരെയും തൃശ്ശൂർ, മലപ്പുറം, കാസറഗോഡ് 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. പകൽ 11 മുതൽ മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
<BR>
TAGS : RAIN ALERT KERALA
SUMMARY: Kerala -rain will occur in the southern districts and heat will rise in the north
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്വെയറിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ശനിയും ഞായറും…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക കാരണങ്ങളാൽ 20ന് നടത്താനിരുന്ന പരീക്ഷ മാറ്റിയെന്നും ജനുവരി…
ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മഴ കാരണം 20 ഓവറാക്കിയ…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി അതിജീവിത. സോഷ്യൽ മീഡിയയിലാണ്…
ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട് 26 കാരന്റെ ഇടം കൈ നഷ്ടമായി. കർണാടകയിലെ ബംഗാർപേട്ട് സ്റ്റേഷനില്‍ വെള്ളിയാഴ്ച…
പത്തനംതിട്ട: തീർഥാടകരുടെ എണ്ണം കൂടിയതിനാൽ പുല്ലുമേട് കാനനപാത വഴിയുള്ള ശബരിമല ദർശനത്തിന് കർശന നിയന്ത്രണം. ഇതോടെ വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട്…