Categories: TOP NEWS

കേരളത്തില്‍ ഇന്ന് നാലു ജില്ലകളില്‍ മഴക്ക് സാധ്യത

ശനിയാഴ്ച നാല് ജില്ലകളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാധ്യതയുള്ളത്. കടുത്ത ചൂടിനിടയിലും സംസ്ഥാനത്ത് പലയിടത്തും വെള്ളിയാഴ്ച വേനല്‍ മഴ ലഭിച്ചു.

വടക്കന്‍ കേരളത്തില്‍ ആരംഭിച്ച വേനല്‍ മഴ വൈകാതെ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ലഭിക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഇടുക്കി, പാലക്കാട്, കാസറഗോഡ് ഒഴികെയുള്ള ജില്ലകളിലെല്ലാം മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം. എന്നാല്‍, സാധ്യതയുള്ള പത്ത് ജില്ലകളില്‍ ചിലയിടത്ത് മാത്രമാണ് മഴ ലഭിച്ചത്. ജില്ലകളില്‍ മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

The post കേരളത്തില്‍ ഇന്ന് നാലു ജില്ലകളില്‍ മഴക്ക് സാധ്യത appeared first on News Bengaluru.

Savre Digital

Recent Posts

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

റോഡ് ഐലണ്ട്:  അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…

1 minute ago

നൈസ് റോഡിൽ കാറിടിച്ച് രണ്ട് കാൽനടയാത്രക്കാര്‍ മരിച്ചു

ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…

9 minutes ago

കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്ക് വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കോലാർ, ബീദർ ജില്ലാ കലക്ടറേറ്റുകൾക്കു വ്യാജ ബോംബ് ഭീഷണി സന്ദേശം. വെള്ളിയാഴ്‌ച ഔദ്യോഗിക ഇമെയിലിലേക്കാണ് സന്ദേശം വന്നത്. ചെന്നൈയിൽ…

26 minutes ago

ഡി കെ ശിവകുമാർ ജനുവരി 6ന് മുഖ്യമന്ത്രിയാകും: അവകാശവാദവുമായി കോൺഗ്രസ് എംഎൽഎ ഇക്ബാൽ ഹുസൈൻ

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി കെ.ശിവകുമാർ ജനുവരി 6നു മു ഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി കോൺഗസ് എംഎൽഎ ഇക്ബാൽ ഹുസൈൻ. സിദ്ധരാമയ്യയല്ല ഡി…

34 minutes ago

ലി​ബി​യ​യി​ൽ ര​ണ്ട് കോ​ടി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ബെ​ൻ​ഗാ​സി സി​റ്റി: ലി​ബി​യ​യി​ൽ ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ​യും മൂ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യും അ​ക്ര​മി​ക​ൾ തട്ടിക്കൊണ്ടുപോയി. ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന സ്വ​ദേ​ശി കി​സ്മ​ത് സിം​ഗ്…

1 hour ago

ശബരിമലയിൽ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം,​ 9പേർക്ക് പരുക്ക്,​ രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…

9 hours ago