കൊച്ചി: കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കറിന് ജയില്‍ ശിക്ഷയില്‍ രണ്ടുവർഷത്തെ ഇളവ് നല്‍കി ഹൈക്കോടതി. പത്തുവർഷത്തെ തടവിനാണ് വിചാരണക്കോടതി റിയാസ് അബൂബക്കറിനെ ശിക്ഷിച്ചത്. കൊച്ചിയിലെ എൻ ഐ എ കോടതി വിധിച്ച പത്തുവർഷത്തെ തടവ് ശിക്ഷയാണ് എട്ടു വർഷമായി കുറച്ചത്.
നിലവില്‍ അഞ്ചുവർഷമായി ഇയാള്‍ ജയിലിലാണ്. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസിനെ 2018ലാണ് എൻ ഐ എ അറസ്റ്റു ചെയ്തത്. ഭീകരസംഘടനയായ ഐ എസിന്‍റെ കേരള ഘടകം ഉണ്ടാക്കാൻ ശ്രമിച്ചെന്നും അതിന്‍റെ മറവില്‍ ചാവേർ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്.
വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലിലാണ് ജസ്റ്റീസ് രാജാവിജയരാഘവൻ, ജസ്റ്റീസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.
TAGS : LATEST NEWS
SUMMARY : Case of planned suicide attack in Kerala; Riaz Abubakar’s sentence was reduced to 8 years
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…
കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ…
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ്…
എറണാകുളം: കോതമംഗലം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡില്‍ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനില്‍…