മധുര: കേരളത്തില്‍ നിന്നുള്ളം മെഡിക്കല്‍ മാലിന്യങ്ങളുമായി തമിഴ്‌നാട്ടിലെത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ലേലം ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളുന്നത് ഗൗരവമേറിയ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
ബയോമെഡിക്കല്‍ മാലിന്യങ്ങളുടെ വലിച്ചെറിയല്‍ മനുഷ്യൻ്റെ നിലനില്‍പ്പിന് തന്നെ ഗുരുതര ഭീഷണിയാണെന്നും, അവ 48 മണിക്കൂറിനകം സംസ്ക്കരിച്ചിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്ന് നിയമവിരുദ്ധമായി മാലിന്യം കടത്തി കൊണ്ടുവരുന്നതും അത് തമിഴ്‌നാട്ടില്‍ തള്ളുന്നതും പതിവാവുകയാണെന്നും, ഇത് വളരെ ഗൗരവമായി കാണുന്നുവെന്നും കോടതി അറിയിച്ചു.
ബയോ-മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള വിശദമായ നടപടിക്രമം ചട്ടങ്ങളില്‍ നിർദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് 75 കിലോമീറ്ററിനപ്പുറത്തേക്ക് ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ കൊണ്ടുപോകരുത്. ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ 48 മണിക്കൂറിനകം സംസ്കരിച്ചിരിക്കണം. നിയമവിരുദ്ധമായി മാലിന്യം കടത്തിക്കൊണ്ടു വന്ന് തള്ളുന്നത് വളരെ ഗൗരവമായി കാണേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
TAGS : MADRAS HIGH COURT
SUMMARY : Medical waste from Kerala; Madras High Court to auction trucks
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…
പട്‌ന: ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. ടൈംസ് നൗവിന് വേണ്ടി ജെവിസി പോള്‍ നടത്തിയ അഭിപ്രായ…
കാസറഗോഡ്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ…
കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33…
കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബാങ്ക് വിളിക്കാനും നിസ്കരിക്കാനും…
പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്.…