Categories: KERALATOP NEWS

കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ്‌ അവസാനത്തോടെ തെക്ക്‌ പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തിയേക്കുമെന്നാണ് പ്രവചനം. സാധാരണ മെയ്‌ ഇരുപത്തിരണ്ടോടെ തെക്കൻ ആൻഡമാൻ കടൽ, തെക്ക്‌ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്താറുള്ള കാലവർഷക്കാറ്റ്‌ ഇക്കുറി മെയ്‌ 19ന്‌ എത്തും. തുടർന്ന്‌ ബംഗാൾ ഉൾക്കടൽ വഴി നീങ്ങുന്ന കാറ്റ്‌ ശ്രീലങ്കൻ തീരത്ത്‌ മഴ എത്തിക്കും. ഇതേസമയം ദക്ഷിണാർധ ഗോളത്തിൽനിന്നുള്ള കാറ്റ്‌ അറബിക്കടൽ വഴി കേരളത്തിലെത്തി മഴയ്‌ക്ക്‌ കാരണമാകും. എന്നാൽ, ഈ കാറ്റ്‌ ഇതുവരെ ശക്തിപ്പെട്ടിട്ടില്ലെന്ന്‌ കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഇന്നലെയും സംസ്ഥാനത്ത്‌ വ്യാപകമായി വേനൽമഴ ലഭിച്ചിരുന്നു.

Savre Digital

Recent Posts

ലോകത്തിലെ മികച്ച 30 നഗരങ്ങളില്‍ ബെംഗളൂരുവും

ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…

6 hours ago

കാസറഗോഡ് പുല്ലൂരിൽ പുലി കുളത്തിൽ വീണു

കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍  പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…

6 hours ago

വര്‍ണക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…

8 hours ago

പാലിയേക്കര ടോള്‍ പിരിവ്; സുപ്രീം കോടതിയില്‍ ഹർജി നല്‍കി

ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…

8 hours ago

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്‌.സി…

9 hours ago

ആലപ്പുഴയില്‍ ഹൗസ്‌ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…

9 hours ago