Categories: KERALATOP NEWS

കേരളത്തില്‍ ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള ലക്ഷദ്വീപ് തീരങ്ങളിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെയുള്ള ന്യൂനമർദ്ദപാത്തി ദുർബലമായിട്ടുണ്ടെങ്കിലും മഴയുടെ ശക്തി കുറയില്ല. വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിലായി അസ്ന ചുഴലിക്കാറ്റും സ്ഥിതി ചെയ്യുന്നു. ഒരാഴ്ച ഇതേ നിലയിൽ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
<BR>
TAGS : RAIN ALERT KERALA
SUMMARY : Heavy rain will continue in Kerala; Yellow alert in eight districts today

Savre Digital

Recent Posts

ശബരിമലയിൽ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം,​ 9പേർക്ക് പരുക്ക്,​ രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…

4 hours ago

പ്രതീക്ഷിച്ച ഫലം കിട്ടിയില്ല, എല്‍ഡിഎഫിനേറ്റ തിരിച്ചടിക്കുള്ള കാരണങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…

5 hours ago

ബെംഗളൂരൂ-എറണാകുളം വന്ദേഭാരത് എക്സ്പ്രസ്; ആദ്യ മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍, 100 ശതമാനം കടന്ന് ശരാശരി ബുക്കിംഗ്

ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…

5 hours ago

മുഹമ്മദ്‌ കുനിങ്ങാടിന്റെ ‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം 20 ന്

ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…

6 hours ago

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…

6 hours ago

ട്വന്റി 20യുടെ കോട്ടകൾ തകർത്ത് യുഡിഎഫ്, കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായി

കൊ​ച്ചി: ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പി​ൽ കാ​ലി​ട​റി ട്വ​ന്‍റി 20. ഭ​ര​ണ​ത്തി​ലി​രു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണം ന​ഷ്ട​മാ​യി. ഇ​തു​കൂ​ടാ​തെ ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും…

7 hours ago