Categories: KERALATOP NEWS

കേരളത്തില്‍ സില്‍വര്‍ ലൈനിന് കേന്ദ്രം അനുമതി തരില്ല: ഇ. ശ്രീധരൻ

പാലക്കാട്‌: കേരളത്തിന്‍റെ സില്‍വർ ലൈൻ പദ്ധതി യാഥാർഥ്യമാകില്ലെന്ന് മെട്രൊമാൻ ഇ. ശ്രീധരൻ. കേന്ദ്രം ഒരിക്കലും ഈ പദ്ധതിക്ക് അനുമതി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിന്റെ ബദല്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആ പ്രൊപ്പോസല്‍ കേരള സര്‍ക്കാരിന് ഇഷ്ടാമെയന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ പദ്ധതി ഉപേക്ഷിച്ചു എന്ന് അറിയിച്ചാല്‍ കൂടുതല്‍ പ്രയോജനകരമായ ബദല്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് കേന്ദ്ര സർക്കാറുമായി സംസാരിക്കുമെന്നും ശ്രീധരൻ വ്യക്തമാക്കി.  ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്തതാണ് ഈ പദ്ധതി. കേന്ദ്ര സർക്കാർ ഉറപ്പുനല്‍കുന്നതില്‍ മാത്രമാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള ആശങ്കയെന്നും ശ്രീധരൻ പറഞ്ഞു. കെ റെയിലിന് ബദലായി താൻ സമർപ്പിച്ച റെയില്‍ പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു.

കെ റെയില്‍ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും. എന്നാല്‍ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു. ‘കെ റെയിലിന് രാഷ്ട്രീയ കുഴപ്പം മാത്രമല്ല, സാമ്പത്തിക പ്രശ്‌നവുമുണ്ട്. രണ്ട് പദ്ധതികള്‍ നടന്നാല്‍ നാട്ടുകാര്‍ക്കും വിഷമം വരും. പുതിയ പ്രൊപ്പോസലില്‍ നാട്ടുകാര്‍ക്കും ഒരു പ്രശ്‌നവും വരില്ല’, ഇ ശ്രീധരന്‍ പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Center will not give permission for Silver Line in Kerala: E. Sreedharan

Savre Digital

Recent Posts

ടെക്‌സ്റ്റെെല്‍സ് ഉടമയും മാനേജറും തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: ആയൂരില്‍ ടെക്‌സ്റ്റെെല്‍സ് ഉടമയെയും മാനേജരെയും കടയുടെ പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട ഉടമ കോഴിക്കോട് സ്വദേശി അലി,…

24 minutes ago

മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ…

1 hour ago

സ്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 36 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

തിരുവന്തപുരം: സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് പരാതി. നാവായിക്കുളം കിഴക്കനേല ഗവ. എല്‍ പി സ്‌കൂളിലാണ് സംഭവം. മുപ്പത്തിയാറ് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

2 hours ago

അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചെമ്പഴന്തി ആനന്ദേശത്തെ കുട്ടിയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന…

3 hours ago

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജൂബൈല്‍ ജെ കുന്നത്തൂർ…

4 hours ago

സാങ്കേതിക തകരാര്‍ പരിഹരിച്ചു; കേരളം വിടാനൊരുങ്ങി ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് – 35 22 ന് മടങ്ങും. സാങ്കേതിക തകരാർ…

5 hours ago