Categories: KERALATOP NEWS

കേരളത്തിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങള്‍ പുറത്തിറക്കി.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുക. ധാരാളം ശുദ്ധജലം കുടിക്കുക.

TAGS : KERALA | TEMPERATURE
SUMMARY : High temperature warning in Kerala

Savre Digital

Recent Posts

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

12 minutes ago

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

1 hour ago

കൊലക്കേസില്‍ അച്ഛന്‍ അറസ്റ്റിലായതിനു പിന്നാലെ മകനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട്…

1 hour ago

ഇഡി റെയ്ഡ്; ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ് ഫോമായ സാറ എഫ്​എക്​സിന്റെ 3.9 കോടി മരവിപ്പിച്ചു

കൊച്ചി: വിദേശനാണയ വിനിമയത്തിനുള്ള ഓൺലൈൻ പ്ലാറ്റ് ഫോമായ സാറ എഫ്എക്‌സിന്റെ കേരളത്തിലെ നാലുകേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)​ റെയ്ഡ്. വിവിധ…

1 hour ago

ഡോക്ടർ ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…

2 hours ago

മൈ​സൂ​രു, ബെം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം കുറയും; വയനാട് തുരങ്കപാത നിർമാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഈ ​മാ​സം 31ന് ​വൈ​കീ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി…

3 hours ago