ന്യൂദല്‍ഹി: അടുത്ത കൊല്ലം സർക്കാർ ക്വാട്ടയിൽ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് 14,590 പേർ യോഗ്യത നേടി. കേരളത്തിൽ 20,636 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിന് മുകളിൽ 3,462 പേരും മെഹറം വിഭാഗത്തിൽ 2,823 പേരുമാണ് യോഗ്യത നേടിയത്. രാജ്യത്താകെ 1,51,981 അപേക്ഷ ലഭിച്ചപ്പോൾ 1,22,518 പേരെ തിരഞ്ഞെടുത്തു.
ജനസംഖ്യപ്രകാരം 12 സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ക്വാട്ടയേക്കാള്‍ കുറവായിരുന്നു ലഭിച്ച അപേക്ഷകള്‍. 11 സംസ്ഥാനങ്ങള്‍ക്ക് ഈ ക്വാട്ട വെയ്റ്റിങ് ലിസ്റ്റ് തോത് അനുസരിച്ച് വീതിച്ചു നല്കി. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് ഗുജറാത്തില്‍ നിന്നാണ്, 24,484 പേര്‍. കുറവ് ദാമന്‍ ആന്‍ഡ് ദ്യൂവില്‍ നിന്നാണ്, 27 പേര്‍. 65 വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ 14,728 പേരെയും ആണ്‍തുണയില്ലാതെ പോകുന്ന വനിതാ വിഭാഗത്തില്‍ 3717 പേരെയും തെരഞ്ഞെടുത്തു. ഇവര്‍ ആദ്യഗഡുവായ 1,30,300 രൂപ ഒക്ടോബര്‍ 25 ന് മുമ്പ് അടയ്‌ക്കണം.
<BR>
TAGS : KERALA | HAJJ
SUMMARY : 14,590 people from Kerala for Hajj
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…
പെഷവാർ: വടക്കൻ പാകിസ്ഥാനിൽ മിന്നൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 300 കടന്നതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് പ്രളയം ഏറ്റവുമധികം…