കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടി വെന്റിലേറ്ററിലാണ്.
വൈറസ് വകഭേദത്തെക്കുറിച്ച് അറിയാനായി സാമ്പിൾ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്. ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയില്‍ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു.
ആരോഗ്യസ്ഥിതി മോശമായതോടെയാണ് മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. സമാനമായ ലക്ഷണങ്ങളോടെ അഞ്ച്, ആറ്, 12 വയസ് പ്രായമുള്ള കുട്ടികളെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലുള്ള അഞ്ചുവയസുകാരിയുടെ ബന്ധുക്കളാണ് ഈ കുട്ടികള്‍.
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…