കൊച്ചി: വ്യാജരേഖകള്‍ ചമച്ച് കേരളത്തില്‍ ദീര്‍ഘകാലമായി താമസിക്കുന്ന ബംഗ്ലാദേശി ദമ്പതികള്‍ എറണാകുളത്ത് പിടിയില്‍. ദശരഥ് ബാനര്‍ജി(38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരാണു പിടിയിലായത്.
ബംഗ്ലാദേശി സ്വദേശികളായ ദമ്പതികള്‍ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം പശ്ചിമബംഗാളില്‍ നിന്നാണു വ്യാജമായി ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാക്കിയത്. തുടര്‍ന്ന് കേരളത്തിലേക്കു പ്രവേശിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.
കേരളത്തില്‍ പറവൂര്‍ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റര്‍ ചെയ്താണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ ടിൻ ടിൻ ഷീറ്റ് കൊണ്ട് വീടു നിർമ്മിച്ച് വീടിന് ‘ഓടശ്ശേരി വീട്’ എന്ന് പേരും നൽകിയാണ് താമസിച്ചിരുന്നത്. ഞാറക്കല്‍ പോലീസാണ് ദമ്പതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയെന്നാണ് അധികൃതര്‍ വ്യക്തമാക്കി.
<br>
TAGS : BANGLADESHI MIGRANTS
SUMMARY : Bangladeshi couple arrested in Ernakulam with forged documents
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…