തിരുവനന്തപുരം: സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് 640 രൂപയാണ് പവന് വർധിച്ചത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7285 രൂപയും. ചൊവ്വാഴ്ച്ചയും സ്വര്‍ണവില പവന് 600 രൂപ ഉയര്‍ന്നിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാം തീയതി 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
നവംബർ മാസത്തില്‍ 14,16,17 തീയതികളില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.
TAGS : GOLD RATES
SUMMARY : Gold rate is increased
കൊല്ലം: മുസ്ലീംലീഗിനെതിരേയും മന്ത്രി ഗണേഷ് കുമാറിനെതിരേയും രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും…
ശ്രീഹരിക്കോട്ട: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്‌ആര്‍ഒയുടെ ഏറ്റവും കരുത്തുള്ള വിക്ഷേപണ വാഹനം എല്‍വിഎം 3 കുതിച്ചുയര്‍ന്നു. 4,400 കിലോഗ്രാം…
തിരുവനന്തപുരം: കോർപ്പറേഷൻ പിടിക്കാൻ മുൻ എംഎല്‍എ കെ.എസ് ശബരീനാഥനെ കളത്തിലിറക്കി കോണ്‍ഗ്രസിന്റെ നിർണായക നീക്കം. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പ്…
കോട്ടയം: ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി പി…
കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാക്ക് ആണ് പണവുമായി പിടിയിലായത്. ബെംഗളൂരുവില്‍…
ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…