Categories: KERALATOP NEWS

‘കേരളവുമായുള്ളത് ആജീവനാന്ത ബന്ധം, എല്ലാവരെയും ഓര്‍ക്കും’; മലയാളത്തില്‍ യാത്ര പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക് പോകുന്നതിനായി തിരുവനന്തപുരത്ത് നിന്നും യാത്ര തിരിച്ചു. കേരളവുമായി ആജീവനാന്ത ബന്ധമായിരിക്കുമെന്ന് ഗവർണർ പറഞ്ഞു. കേരളത്തിലുള്ളവർക്ക് നല്ലത് വരട്ടെ. എല്ലാവരെയും എന്നും ഓർക്കുമെന്നും ഔദ്യോഗിക യാത്രയയപ്പ് നല്‍കാത്തതില്‍ പരിഭവമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

എല്ലാവർക്കും ആശംസകള്‍. ഒരുപാട് നന്ദിയുണ്ട്. എനിക്ക് സനേഹവും പിന്തുണയും തന്ന എല്ലാവർക്കും നന്ദി. കഴിഞ്ഞ അഞ്ച് വർഷങ്ങള്‍ എനിക്ക് പ്രയാസം നിറഞ്ഞതായിരുന്നില്ല. ഞാൻ എന്റെ ഉത്തരവാദിത്തമാണ് നിർവ്വഹിച്ചത്. സർക്കാരിനും ആശംസകള്‍. അവർ കേരളത്തിലെ ജനങ്ങളുടെ നൻമയ്ക്കുവേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ മുഴുവൻ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് വിടപറഞ്ഞ ദുഃഖാചരണത്തിലാണ്. അതുകൊണ്ടാണ് ഔദ്യോഗിക യാത്രയയപ്പ് നല്‍കാതിരുന്നത്’- അദ്ദേഹം വ്യക്തമാക്കി.

ബിഹാര്‍ ഗവര്‍ണറായി ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേല്‍ക്കും. കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിയോഗിക്കപ്പെട്ട രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറും ജനുവരി രണ്ടിനാണ് സ്ഥാനമേല്‍ക്കുന്നത്.

TAGS : ARIF MUHAMMAD KHAN
SUMMARY : ‘Lifelong connection with Kerala, will be remembered by all’; Arif Muhammad Khan says goodbye in Malayalam

Savre Digital

Recent Posts

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിനും ഷെര്‍ജില്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…

1 hour ago

വ്യായാമത്തിനായി അടുക്കളയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറില്‍ കുരുങ്ങി 11 -കാരി മരിച്ചു

പാലക്കാട്‌: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…

2 hours ago

സ്വർണവിലയിൽ വന്‍ കുതിപ്പ്

തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള; മുൻകൂര്‍ ജാമ്യം തേടി കെ.പി ശങ്കരദാസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…

3 hours ago

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…

4 hours ago

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

5 hours ago